Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : R Bindu

സതീശൻ 'മേനോൻ' ആയത് കേവലം യാ​ദൃ​ച്ഛി​ക​ത​യല്ല: ആ​ർ. ബി​ന്ദു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രേ രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ആ​ർ. ബി​ന്ദു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത് വ​രെ വെ​റും ‘വി.​ഡി. സ​തീ​ശ​ൻ’ മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ ‘വ​ട​ശ്ശേ​രി ദാ​മോ​ദ​ര​ൻ മേ​നോ​ൻ സ​തീ​ശ​ൻ’ എ​ന്ന് വാ​യി​ച്ച​ത് കേ​വ​ല​മൊ​രു യാ​ദൃ​ച്ഛി​ക​ത​യ​ല്ലെ​ന്നും ബി​ന്ദു വി​മ​ർ​ശി​ച്ചു.

എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്ത് പാ​രി​യാ​ത്തു​കാ​വ് ഉ​ന്ന​തി​യി​ലെ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നെ​തി​രെ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​ത്ത​രം ജാ​തി-​സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ ഈ ​ഭ​ര​ണ​കാ​ല​ത്ത് ഉ​ട​നീ​ളം തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പൂ​ക്കി മു​ഖ്യ​മ​ന്ത്രി​യാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ ഒ​ന്നാ​മ​താ​യി പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ല​യി​ടം​തു​രു​ത്ത് കു​ടി​യൊ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും പോ​ലീ​സ് ന​ട​പ​ടി​യെ​യും അ​വ​ർ അ​പ​ല​പി​ച്ചു. കു​ടി​യി​റ​ക്ക​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെന്നും പ്ര​ദേ​ശ​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ മ​നു​ഷ്യ​ക​വ​ചം തീ​ർ​ത്ത് പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​സ​ന്ധി: അ​നു​ന​യ​നീ​ക്ക​വു​മാ​യി മ​ന്ത്രി ബി​ന്ദു, വി​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​നു​ന​യ നീ​ക്ക​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു, വൈ​സ് ചാ​ന്‍​സ​ല​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ടെ​ല​ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും സം​സാ​രി​ച്ച​ത്.

ര​ജി​സ്ട്രാ​ര്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ‍ സ​സ്‌​പെ​ന്‍​ഷ​ന്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ​യു​ള്ള വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ലെന്നു​മു​ള്ള നി​ല​പാ​ടാ​ണ് വി​സി ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ ആ​വ​ര്‍​ത്തി​ച്ച​ത്. ത​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ സി​ന്‍​ഡി​ക്കേ​റ്റ് പി​ന്‍​വ​ലി​ച്ചെ​ന്ന നി​ല​പാ​ടാ​ണ് അ​നി​ല്‍​കു​മാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ള്‍ ഇ​പ്പോ​ഴും അ​നി​ല്‍​കു​മാ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഈ ​ഫ​യ​ലു​ക​ള്‍ നോ​ക്കാ​ന്‍ വി​സി ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. അ​നി​ല്‍​കു​മാ​റി​ന് ഫ​യ​ലു​ക​ള്‍ ന​ല്‍​ക​രു​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​സി ഉ​ത്ത​ര​വി​ട്ടു​ണ്ട്. ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് ഫ​യ​ല്‍ ന​ല്‍​കി​യാ​ല്‍ ച​ട്ട​ലം​ഘ​ന​മാ​കു​മെ​ന്നു മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വി​സി നി​യ​മി​ച്ച പു​തി​യ റ​ജി​സ്ട്രാ​റു​ടെ ചു​മ​ത​ല​യു​ള്ള മി​നി കാ​പ്പ​ന്‍ ന​ല്‍​കു​ന്ന ഫ​യ​ലു​ക​ളി​ലാ​ണ് വി​സി അം​ഗീ​കാ​രം ന​ല്‍​കു​ന്ന​ത്. യൂ​ണി​വേ​ഴ്‌​സി​റ്റി ഫ​ണ്ടി​നാ​യി പ​ത്ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഫ​യ​ലി​ല്‍ വി​സി അം​ഗീ​കാ​രം ന​ല്‍​കി.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ല്‍ ന​ട​ന്ന സ്വ​കാ​ര്യ പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ ചി​ത്രം വ​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് റ​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ വി​സി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

ര​ജി​സ്ട്രാ​റെ അ​നു​കു​ലി​ച്ച് ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും വി​സി​യെ പി​ന്തു​ണ​ച്ച് ഗ​വ​ര്‍​ണ​റും രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണു സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​നം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ​ത്. വി​സി​ക്കെ​തി​രേ എ​സ്എ​ഫ്‌​ഐ​യും ഇ​ട​ത് സി​ന്‍​ഡി​ക്കേ​റ്റും ഡി​വൈ​എ​ഫ്‌​ഐ​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്ന​തോ​ടെ വി​സി സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് എ​ത്താ​തെ മാ​റി നി​ന്നു.

ഇ​തു ഭ​ര​ണപ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഒ​ടു​വി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​ര​മാ​ണ് വി.​സി. മോ​ഹ​ന​ന്‍ കു​ന്നു​മ്മേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി ഫ​യ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ ഒ​പ്പി​ട്ട​ത്.

Kerala

അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തെ കാ​വി​ത്തൊ​ഴു​ത്തി​ല്‍ കെ​ട്ടാ​ന്‍ വി​സി​മാ​ര്‍ കൂ​ട്ടു​നി​ന്നു: ആ​ര്‍.​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ഉ​ച്ച​കോ​ടി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​സി​മാ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു. അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തെ കാ​വി​ത്തൊ​ഴു​ത്തി​ല്‍ കെ​ട്ടാ​ന്‍ വി​സി​മാ​ര്‍ കൂ​ട്ടു​നി​ന്നു. ഇ​വ​ര്‍​ക്ക് ഭാ​വി​യി​ല്‍ ത​ല​കു​മ്പി​ട്ട് നി​ല്‍​ക്കേ​ണ്ടി വ​രു​മെ​ന്ന് മ​ന്ത്രി വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​ണി​യ​റ​ക​ളാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ അ​ന്ധ​കാ​ര യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു.

ആ​ര്‍​എ​സ്എ​സി​ന്‍റെ വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും വി​മ​ര്‍​ശ​നം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ കേ​ര​ള​ത്തി​ലെ നാ​ല് വൈ​സ് ചാ​ന്‍​സി​ല​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ല്‍, കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വി​സി പി.​ര​വീ​ന്ദ്ര​ന്‍, കു​ഫോ​സ് വി​സി എ .​ബി​ജു​കു​മാ​ര്‍, ക​ണ്ണൂ​ര്‍ വി​സി കെ.​കെ.​സാ​ജു എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Kerala

കീം: ​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ സ​ദു​ദ്ദേ​ശ്യപ​രം, എ​ല്ലാ കു​ട്ടി​ക​ൾ‌​ക്കും നീ​തി ല​ഭി​ക്ക​ണം: മ​ന്ത്രി ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ കു​ട്ടി​ക​ൾ​ക്കും നീ​തി ല​ഭി​ക്ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കീം ​റാ​ങ്ക് നി​ർ​ണ​യ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ ബി​ന്ദു. ത​ന്‍റേ​ത​ല്ലാ​ത്ത കു​റ്റം കൊ​ണ്ട് ഒ​രു വി​ദ്യാ​ർ​ഥി​ക്കും ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി ചെ​യ്ത​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് സ്കോ​ർ ചെ​യ്താ​ലും കേ​ര​ള സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 35 മാ​ർ​ക്ക് മാ​ത്ര​മേ കി​ട്ടു. ഒ​രു​പാ​ട് കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. ഇ​പ്പോ​ഴും അ​തേ നി​ല​പാ​ടാ​ണ് ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​ത്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ശാ​സ്ത്രീ​യം എ​ന്ന് പ​റ​യാ​വു​ന്ന ഫോ​ർ​മു​ല​യെ അ​വ​ലം​ബി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 35 മാ​ർ​ക്കി​ന്‍റെ കു​റ​വു​ണ്ടാ​യി. അ​ത് അ​നീ​തി ത​ന്നെ​യാ​ണ്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി വി​ധി വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ‌ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ വൈ​കാ​ൻ പാ​ടി​ല്ല എ​ന്ന​തി​നാ​ലാ​ണ് പ​ഴ​യ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് റാ​ങ്ക് ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​ത്. സ​ർ​ക്കാ​രി​ന് എ​ത് സ​മ​യ​ത്തും നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം​വ​രു​ത്താം. കോ​ട​തി വി​ധി പ​രീ​ക്ഷ​യെ ബാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Kerala

കേ​ര​ള​യി​ലെ ഭാ​ര​താം​ബ ചി​ത്ര വി​വാ​ദം: മ​ന്ത്രി​യും വി​സി​യും തു​റ​ന്ന ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്

തോ​മ​സ് വ​ർ​ഗീ​സ്


തി​രു​വ​ന​ന്ത​പു​രം: സെ​ന​റ്റ് ഹാ​ളി​ലെ ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റും തു​റ​ന്ന പോ​രി​ലേ​ക്ക്. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലെ ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്കെ​തി​രേ വൈ​സ് ചാ​ൻ​സ​ല​ർ രാ​ജ്ഭ​വ​നു റി​പ്പോ​ർ​ട്ട് ന​ല്കി​യ​തോ​ടെ​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ലു​മാ​യു​ള്ള പോ​ര് രൂ​ക്ഷ​മാ​യ​ത്.


വി​സി​ക്കെ​തി​രേ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഇ​ന്ന​ലെ തു​റ​ന്ന​ടി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ആ​ർ​എ​സ്എ​സ് അ​നു​ഭാ​വം പ​ല​വ​ട്ടം സ്വീ​ക​രി​ച്ച​താ​ണെ​ന്നും അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ​ന്നു​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.


സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ​രാ​തി കി​ട്ടി​യ​പ്പോ​ൾ ന​ട​പ​ടി എ​ടു​ത്ത ര​ജി​സ്ട്രാ​ർ​ക്കെ​തി​രേ​യാ​ണ് വി​സി നി​ല​കൊ​ണ്ട​തെ​ന്ന ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണം വി​സി​യും ഗ​വ​ർ​ണ​റും ഒ​രു വ​ശ​ത്തും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും ര​ജി​സ്ട്രാ​റും മ​റു​വ​ശ​ത്തും നി​ന്നു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.


സെ​ന​റ്റ് ഹാ​ളി​ലെ ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദ​വും തു​ട​ർ​ന്നു​ള്ള സം​ഘ​ർ​ഷ​വും സം​ബ​ന്ധി​ച്ച് ര​ജി​സ്ട്രാ​റു​ടെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​ന് വി​സി ക​ഴി​ഞ്ഞ ദി​വ​സം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ര​ജി​സ്ട്രാ​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ടാ​ണ് വി​സി ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി​യ​ത്. ച​ട​ങ്ങ് അ​ട്ടി​മ​റി​ക്കാ​ൻ ചി​ല സി​ൻ​ഡി​ക്ക​റ്റ്‌ അം​ഗ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ ര​ജി​സ്ട്രാ​ർ പ്ര​വ​ർ​ത്തി​ച്ചു​വെ​ന്ന സം​ഘാ​ട​ക​രാ​യ ശ്രീ ​പ​ത്മ​നാ​ഭ സേ​വാ സ​മി​തി​യു​ടെ ആ​രോ​പ​ണ​വും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം മാ​ത്രം പോ​രാ, ബാ​ഹ്യ​മാ​യ അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​മാ​ണെ​ന്ന് വി​സി രാ​ജ്ഭ​വ​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.


ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​സി​യു​ടെ നി​ല​പാ​ടി​നെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്. വി​സി​യു​ടെ ആ​ർ​എ​സ്എ​സ് ആ​ഭി​മു​ഖ്യ​മാ​ണ് സ​ർ​ക്കാ​ർ പ്ര​ധാ​ന​മാ​യും ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ​യും ഗ​വ​ർ​ണ​ർ​ക്കു പി​ന്തു​ണ​യു​മാ​യി എ​ബി​വി​പി​യും തെ​രു​വി​ൽ അ​ണി​നി​ര​ന്നി​രു​ന്നു. ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി. മ​ന്ത്രി നേ​രി​ട്ട് വി​സി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തു വ​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ സെ​ന​റ്റി​ലെ ഭാ​ര​താം​ബ ചി​ത്ര​വി​വാ​ദം കൂ​ടു​ത​ൽ ക​ടു​ക്കു​മെ​ന്നു​റ​പ്പ്.

Latest News

Corehub Up